2010, ജനുവരി 22, വെള്ളിയാഴ്ച
വരൂ , നമുക്കൊരുമിക്കാം മലയാളം പൂക്കുന്ന നാളേക്കായ്
മലയാള ഐക്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളമാകെ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഭാഷാസംരക്ഷണം മാത്രമല്ല ,ആസന്നമരണയായ ഒരു സംസ്കാരത്തെക്കൂടി വിനാശത്തില്‍നിന്നു രക്ഷിക്കണമെന്ന ഉദ്ദേശ്യം ഈ കൂട്ടായ്മയ്ക്കുണ്ട്. മലയാള ഐക്യവേദി ഉയര്‍ത്തുന്നത് ഒരു മൌലികവാദമല്ല. മലയാളഭാഷ നേരിടുന്ന അടിസ്ഥാനപരമായ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ മലയാളവേദി തയ്യറാവുകയാണ്. ഭരണ ഭാഷാരംഗത്തും വിദ്യാഭ്യാസ രംഗത്തും ഭാഷനേരിടുന്ന അവഗണനകള്‍ നാം ചെറുത്തു തോല്പിച്ചേ മതിയാവൂ. ഇതിനായി സംസ്ഥാനത്തുടനീളം പ്രാദേശികസമിതികളും മേഖലാസമിതികളും രൂപീകരിച്ചിട്ടുണ്ട്. ഇവ കൂടുതല്‍ ശക്തമാവേണ്ടിയിരിക്കുന്നു. ഭരണ ഭഷാവേദി,ശാസ്ത്രമലയാളവേദി,സാമൂഹ്യശാസ്ത്രമലയാളവേദി, പ്രൈമറിതലമലയാളവേദി,ഹൈസ്കൂള്തലമലയാളവേദി, ഹയര്‍സെക്കണ്ടറി തലമലയാളവേദി,ബിരുദതല മലയാളവേദി,ബിരുദാനന്തരതല മലയാളവേദി, മലയാളമാധ്യമവേദി, മലയാള വിവരസാങ്കേതികവേദി എന്നിങ്ങനെ പത്തുപസമിതികള് രൂപീകരിച്ചിട്ടുണ്ട്. മാത്ര്ഭാഷാപഠനം എന്നതു ഒരന്യാഭാഷാ പഠനംപോലെ ഉപകരണാത്മകമായല്ല കാണേണ്ടതു എന്നും മാത്രുഭാഷ ഒരു ജനസമൂഹത്തിന്റെ അബോധത്തെ രൂപപ്പെടുത്തുന്ന സൌന്ദര്യാത്മകതലം ഉള്‍ക്കൊള്ളുന്നതാണെന്നും വേദി കരുതുന്നു. വേദി പ്രധാനമായും 5 കാര്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. 1. വിദ്യാഭ്യാസ മണ്ഡലത്തില്‍ മലയാളഭാഷക്കും സാഹിത്യത്തിനും വേണ്ടത്രസ്ഥാനം നല്‍കുക. 2. ഒന്നാം ഭാഷയെന്നനിലയില്‍ എല്ലവരും മലയാളഭാഷയും സാഹിത്യവും പഠിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുക.3. പ്രൊഫഷണല്‍ കൊളേജുകളിലുള്പ്പെടെ ഭാഷയും സാഹിത്യവും പഠനവിഷയമാക്കുക. 4. ശസ്ത്രമുള്പ്പെടെ വിവിധ വിഷയങ്ങള്‍ മലയാളത്തില്‍ പഠിക്കാന്‍ സാധ്യമാകുന്ന തരത്തിലുള്ള ഒരു മലയാളം സര്‍വകലാശാല സ്ഥാപിക്കുക. 5. വിജ്ഞാനഭാഷയെന്നനിലയില്‍ മലയാളത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. ഇപ്പോള്‍- ഡോ.പുതുശ്ശേരി രാമചന്ദ്രന് പ്രസിഡന്ണ്ടും ഡോ.കെ.എം.ഭരതന് ജനറല്‍ സെക്രട്ടരിയും ഡോ.പി.പവിത്രന് കണ്‍വീനറുമാണ്.പി.സുരേഷ്, ഷംസാദ് ഹുസൈന്, വി.പി.മാര്‍ക്കോസ്, കെ.കെ.സുബൈര്‍ എന്നിവര്‍ മേഖല സെക്രട്ടരി മാരാണ്. എം ആര് രാഘവവാര്യര്, റ്റി.വി.മധു, കല്പറ്റനാരായണന്, എന്‍.പ്രഭാകരന്, കെ.പി.മോഹനന്, എം.എന്‍. കാരശ്ശേരി,കെ.എച്.ഹുസൈന് എന്നിവര്‍ വിവിധ ഉപസമിതികളുടെ ചെയര്മാന്മാരാണ്. മലയാള ഭാഷാസ്നേഹികളുടെ ഈ കൂട്ടായ്മയില്‍ പെറ്റമ്മയേയും മലയാളത്തേയും സ്നേഹിക്കുന്ന എല്ലാവരും അണിചേരണമെന്ന് അഭ്യര്‍ഥിക്കുന്നു.വരൂ , നമുക്കൊരുമിക്കാം മലയാളം പൂക്കുന്ന നാളേക്കായ് sureshgaya@gmail.com
2010, ജനുവരി 19, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)