2009, ഡിസംബർ 28, തിങ്കളാഴ്‌ച

ഇപ്പോഴും

നിറയെയുണ്ടായിരുന്നു
പാലോറമലയിലും
താഴ്വരയിലും
പറമ്പായ പറമ്പിലൊക്കെയും

അച്ഛന്‍റെ മുറിവുണക്കാന്‍
തളിര്കുത്തിപ്പിഴിഞ്ഞ നീര്
അമ്മമ്മക്ക് കുളിക്കാന്‍
ഇലയിട്ട് തിളപ്പിച്ച വെള്ളം
എനിക്കു കളിവണ്ടിയോടിക്കാന്‍
തണ്ട്
ഇന്നിപ്പോള്‍- ചിക്കുന്‍ഗുനിയക്ക്
നല്ല മരുന്നാണത്രെ
പക്ഷേ കിട്ടാനില്ല
കാണാനില്ല നാട്ടിലൊന്നും.
മുരടിച്ചതും
ഉണങ്ങിയതും
കാലങ്ങളയി കിളയ്ക്കാത്ത
പറമ്പില്‍
സംശയത്തോടെ തലപൊക്കി നോക്കുന്നവയും
രാമേട്ടന്‍ സന്ചിയിലാക്കി
ആഴ്ച്ചച്ചന്തക്ക് വില്‍ക്കും;
കെട്ടിന്പത്തുരൂപ!
എല്ലാ വേദനകളും മാറുമത്രെ...
മുരടിച്ചതായാലും
പുഴുക്കുത്തേറ്റതായാലും മതി
രമേട്ടന്‍ വാങ്ങിക്കോളും
പണ്ട് തൊണ്ടുരുട്ടിക്കളിക്കാന്‍
തണ്ടൊടിച്ചപ്പോള്‍
കയ്യില്‍ പുരണ്ടമണം
ഇപ്പോഴുമുണ്ട്...

കമ്മ്യൂണിസ്റ്റ് പച്ചയുടെ.

2 അഭിപ്രായങ്ങൾ:

naattumanga പറഞ്ഞു...

കമ്മൂണിസ്റ്റ് പച്ചയുടെ ശല്യം ഒഴിഞ്ഞെന്നു സമാധാനിക്കുന്പോഴാണ് ഗൃഹാതുരത്വത്തോടെ ഒരാള്‍ പച്ചയെ ഓര്‍ത്തെടുക്കുന്നത് . ഇത് അല്പം കടുപ്പം തന്നെ .

Aardran പറഞ്ഞു...

ഉണ്ണിത്താനെയാണെങ്കിലും കമ്മൂണിസ്ട്ട്പച്ചയെയാണെങ്കിലും തല്ലാനും തലോടാനും ആളുള്ളത് നല്ലത് തന്നെ