2010, മാർച്ച് 1, തിങ്കളാഴ്‌ച
അഴീക്കോട്,തിലകന്‍,മോഹന്‍ലാല്‍,മമ്മൂട്ടി....
സിനിമയാണിപ്പൊള്‍ ചര്‍ച്ചാവിഷയം. അഴീക്കോട്,തിലകന്‍, ഇന്നസെണ്റ്റ്, മോഹന്‍ലാല്‍,മമ്മൂട്ടി....മലയാള സിനിമ നേരിടുന്ന പ്രതിസന്ധികളൊ,നിലവാരത്തകര്‍ച്ചയൊ ഒന്നും ചര്‍ച്ചാവിഷയമാകുന്നേയില്ല. വാര്‍ധക്യ പ്രണയങ്ങള്‍ മലയാള സിനിമയില്‍ എന്നുമുണ്ടായിരുന്നു. പ്രേംനസീറും സത്യനും ഷീലയും ജയഭാരതിയും കെ.ആര്‍.വിജയയുമൊക്കെ പ്രേമിച്ചുനടന്നതു കൌമാരപ്രായത്തിലയിരുന്നില്ല. അതല്ല ഇവിടുത്തെ പ്രശ്നം. മഹാനായ ഒരു നടനെ അയാളുടെ ആവിഷ്കാരത്തില്‍ നിന്നു വിലക്കാന്‍ ഏതു സംഘടനയ്ക്കാണു അധികാരം എന്നതാണു പ്രശ്നം. ഫെഫ്ക വിലക്കിയിട്ടുണ്ടെങ്കില്‍ അമ്മ അതിനു കൂട്ടുനില്‍ക്കുകയായിരുന്നില്ല ചെയ്യേണ്ടിയിരുന്നത്. ഫെഫ്കയുടെതീരുമാനത്തെ ചോദ്യം ചെയ്യുകയായിരുന്നു അമ്മ ചെയ്യേണ്ടിയിരുന്നത്. അഭിനേതാക്കളുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു അവര്‍ ചെയ്യെണ്ടത്. തങ്ങളുടെ സിംഹാസനം നഷ്ടപ്പെടുമെന്ന ഭീതികാരണം തിരക്കഥയില്‍ മാറ്റം വരുത്തിയും പുതിയവര്‍ക്കൂ അവസരം നല്‍കാന്‍ അനുവദിക്കാതെയും എല്ലകാര്യങ്ങളും തങ്ങളുടെ ചൊല്‍പടിക്കു നിര്‍ത്തിയും സൂപ്പര്‍താരങ്ങള്‍ നടത്തുന്ന സ്വേഛാധിപത്യത്തെ ചോദ്യം ചെയ്യുകയാണു തിലകനും അഴീക്കോടും ചെയ്തത്.ഇതില്‍ ഇത്രമാത്രം അസഹിഷ്ണുതകാണിക്കാന്‍ എന്തിരിക്കുന്നു?കുടവയറും കുലുക്കി ൧൮ കാരിയുടെ കൂടെ ഓടിനടക്കുന്നവര്‍ തമിഴ് സിനിമകള്‍ കണ്ടുപഠിക്കട്ടെ. അവരുടെ പരീക്ഷണാത്മകത മാത്രുകയാക്കട്ടെ.നടനെ വിലക്കാനല്ല,അഭിനയിപ്പിക്കാനാണു അമ്മ ശ്രമിക്കേണ്ടത്.മലയാള സിനിമ നിയന്ത്രിക്കേണ്ടത് ഫാന്‍സ് അസോസിയേഷനുകളല്ല എന്ന് താരങ്ങള്‍ ഓര്‍ക്കുന്നത് നന്ന്. കുറസോവ,ബര്‍ഗ്മാന്‍,കിംകിദുക്,മജീദ് മജീദി,പസോളിനി എന്നിവരുടെ സിനിമകള്‍ ഇക്കൂട്ടെരെയൊക്കെ നിര്‍ബന്ധപൂര്‍വം കാണിക്കാനുള്ള നടപടി സര്‍ക്കാറ്‍ തലത്തില്‍ നടത്തണമെന്ന് നമുക്കൊന്നിച്ച് അഭ്യര്‍ഥിക്കാം!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
4 അഭിപ്രായങ്ങൾ:
നാളെ ഇവന്മാരെല്ലാം തോളില്‍ കൈയുമിട്ടു, വെള്ളമടിക്കാനും മറ്റു തോന്യാസങ്ങള്‍ക്കും ഒന്നാകുന്നതും നന്നാല്‍ തന്നെ കാണേണ്ടിവരും.
മലയാള സിനിമയുടെ പരാജയത്തിന് കാരണം സൂപ്പര്‍ താരങ്ങളാണെന്നതിന് തെളിവുകളുന്ട്. പഴശ്ശിരാജ,യുഗപുരുഷന്‍ തുടങ്ങിയവ താരസാനിധ്യങ്ങള്‍ കൊണ്ട് വികലമായ സിനിമകളാണ്.താരങ്ങളെയും അവരെ പ്രമോട്ട് ചെയ്യുന്ന ആഖ്യാനരീതികളെയും തിരസ്കരിച്ചില്ലെങ്കില്‍ മലയാള സിനിമ രക്ഷപ്പെടില്ല. ഇപ്പൊഴത്തെ വിവാദവും ഇത് വെളിപ്പെടുത്തുന്നുണ്ട്.
kaaraNam enthaNenkilum thilakane vilakkunnathu manushyavakasa lamkhanamanu innasant innasantalla enna azhIkkodite abhiprayam sariyaNennu thonnunnu
kalandar manorama thanne.
njan mammoottiude oru fan aayathu ee vishayathile ishtante varthanam kettittanu. azhekode paranjille itha sinimayil ninnu samskarika sabdam kelkunnuvennu. athu ingane churukki vayikkam. vayodhikanum purogamana chinthakkaranumaya krishnayyarude abyarthana manichathu sinimakkar. chettante swathu thattiyennu Lalinepatti Azhkd paranjathu kalluvecha nuna.Azhkdinekkal mahanmar M.T, Thakazhi. Soorya thejassennu pandu mammootiyekkurichu Azhkd paranju. ippol maatipparayunnu.Thilakan (Ezhunnelkan vayyathavaraya) Madhu, bharathan, joseprakash ennivarepole galleriyil irikkatte.
Lalum Innocentum paranjathinekkal mosham/gambeeram aayi mammootti paranju. Hai Samskarika sabdam kettallo. Enneparanjal njanum parayumennu parayunna Azhkdil ninnethayalum samkarika sabdam kelkanayilla. Athukondu Mammooty fan. sinimakkar chayam thekkunnathu manassilakkam. Azhkd Vella soksitta mudinarumayi nadakkunnathu aare premikkananu?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ